കോഴിക്കോട് ആറ് വയസുകാരിയെ പീഡിപ്പിച്ച കേസ്; 43കാരൻ പിടിയിൽ

Tuesday 06 December 2022 10:12 AM IST

കോഴിക്കോട്: കോഴിക്കോട് മാവൂരിൽ ആറുവയസുകാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ. പാഴൂർ ഇരട്ടക്കണ്ടിയിൽ അഷ്‌കർ എന്ന സുധീന്ദ്ര (43) നാണ് മാവൂർ പൊലീസിന്റെ പിടിയിലായത്.

സിഐ കെ വിനോദൻ, എസ്ഐ വേണുഗോപാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ്, ബിജുഷ, നിഗില, ഷറഫലി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.