തൃക്കാർത്തിക വിളക്ക് തെളിയിക്കേണ്ടത് ഇന്നോ നാളെയോ? അറിയാം

Tuesday 06 December 2022 1:48 PM IST

കാർത്തിക ഇന്നാണോ നാളെയാണോ എന്ന കാര്യത്തിൽ നിരവധി പേർക്ക് സംശയമുണ്ടാകാം. മിക്ക കലണ്ടറുകളിലും നാളെയാണ് കാർത്തിക എന്ന് അടയാളപ്പെടുത്തിയതുകൊണ്ടാണ് ഈ സംശയം. എന്നാൽ കാർത്തിക ആരംഭിക്കുന്നത് ഇന്ന് രാവിലെ 8.38 മുതലാണ്. നാളെ രാവിലെ 10.25 വരെയാണ് കാർത്തികയുള്ളത്. വീടുകളിൽ കാർത്തിക തെളിയിക്കേണ്ടത് ഇന്നുതന്നെയാണ്. നാളെ രാവിലെ 10.25ന് ശേഷം രോഹിണി നാൾ തുടങ്ങുന്നതിനാലാണിത്.

സുബ്രഹ്മണ്യനും ദേവിക്കും ഒരുപോലെ പ്രാധാന്യമുള്ള സമയമാണ് തൃക്കാർത്തിക. വീട്ടിലെ വിളക്കുകളെല്ലാം തന്നെ ഇന്ന് കത്തിക്കുന്നത് നല്ലതാണ്. ചിരാതുകൾ തെളിയിക്കുന്നത് വളരെ നല്ലതാണ്.

Advertisement
Advertisement