ലഗ്ഗേജുമായി വിമാനത്തിൽ കയറുന്ന മോഹൻലാൽ, സന്തോഷവാ‌ർത്ത പങ്കുവച്ച് ജീത്തു ജോസഫ്; ഫ്ളൈറ്റിന്റെ പേര് കണ്ട് അമ്പരന്ന് ആരാധകർ

Tuesday 06 December 2022 5:09 PM IST

ദൃ​ശ്യം,​ ​ദൃ​ശ്യം​ 2,​ ​ട്വ​ൽ​ത്ത് ​മാ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​-​ ​ജീ​ത്തു​ ​ജോ​സ​ഫ് ​കൂ​ട്ടു​കെ​ട്ടി​ൽ​ ​ഒ​രു​ങ്ങു​ന്ന റാമിന്റെ ശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണത്തിനായി മോഹൻലാലും ജീത്തു ജോസഫും അടങ്ങുന്ന സംഘം ആഫ്രിക്കയിലെ മൊറോക്കയിലേയ്ക്ക് തിരിച്ചു. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തെ സംബന്ധിച്ച പുതിയ വിവരം പങ്കുവച്ചിരിക്കുന്നത്.

നാൽപ്പതു ദിവസത്തെ ചിത്രീകരണമാണ് ആഫ്രിക്കയിലെ മൊറോക്കയിൽ പ്ളാൻ ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഇതിനു ശേഷം ടുണീഷ്യയിലും ചിത്രീകരണമുണ്ടാവും. ജനുവരി15ന് റാമിന്റെ ചിത്രീകരണം പൂർത്തായാകുമെന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരു മാസം നീണ്ട ലണ്ടൻ ഷെഡ്യൂളിനുശേഷം നാലു ദിവസം കൊച്ചിയിലും ചിത്രീകരണമുണ്ടായിരുന്നു. മോഹൻലാൽ, ഇന്ദ്രജിത്ത്, പ്രിയങ്ക നായർ, സംയുക്ത മേനോൻ എന്നിവരായിരുന്നു കൊച്ചി ഷെഡ്യൂളിൽ ഉണ്ടായിരുന്നത്. ലണ്ടൻ ഷെഡ്യൂളിലും ഇതേ താരങ്ങൾ തന്നെയായിരുന്നു.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന റാമിൽ തെന്നിന്ത്യൻ താരം തൃഷ ആണ് നായിക.​ ​മൂ​ന്നു​വ​ർ​ഷ​ത്തി​ന്​ ​ശേ​ഷ​മാ​ണ് ​റാ​മി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​ന​രാ​രം​ഭി​ച്ചിരിക്കുന്നത്.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന് ​മു​ൻ​പാ​ണ് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ത്.​ കൊ​വി​ഡി​നെ​ ​തു​ട​ർ​ന്ന് ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളാ​ണ് ​റാ​മി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ ര​മേ​ഷ് ​പി പി​ള്ള​യും​ ​സു​ധ​ൻ​ ​എ​സ് ​പി​ള്ള​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം. ​​സ​തീ​ഷ് ​കു​റു​പ്പ് ചിത്രത്തിന്റെ ​ഛാ​യാ​ഗ്ര​ഹ​ണം നിർവഹിക്കുന്നു.​ ​എ​ഡി​റ്റിം​ഗ് ​വി എ​സ് വി​നാ​യ​ക്,​ ​സം​ഗീ​തം​ വി​ഷ്ണു​ ​ശ്യാം.​