സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്‌സ് റൈസിംഗ് ഡേ ആചരിച്ചു

Wednesday 07 December 2022 12:00 AM IST

തൃശൂർ: ഹോം ഗാർഡ്‌സ്, സിവിൽ ഡിഫൻസ് തുടങ്ങി സേനാ വിഭാഗങ്ങളുടെ റൈസിംഗ് ഡേ ദിനാചരണം ഫയർ ആൻഡ് റെസ്‌ക്യൂ സേനയുടെ നേതൃത്വത്തിൽ ജില്ലയിൽ ആഘോഷിച്ചു. സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്‌സ് റൈസിംഗ് ഡേ പരേഡ് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ സല്യൂട്ട് സ്വീകരിച്ചു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 150 ഹോം ഗാർഡ്‌സ് ആൻഡ് സിവിൽ ഡിഫൻസ് അംഗങ്ങൾ പരേഡിൽ പങ്കെടുത്തു.
വനിതാ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സ്വയം സുരക്ഷാ പരിശീലനം, പ്രതിരോധ മാർഗങ്ങൾ എന്നിവ സംബന്ധിച്ച് തൃശൂർ പൊലീസ് അക്കാഡമിയിൽ നിന്നുള്ള വനിതാ സിവിൽ പൊലീസ് ഓഫീസർമാർ പരിശീലന ക്ലാസ് നൽകി. തൃശൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ, തൃശൂർ സിവിൽ ഡിഫൻസ് കോ- ഓർഡിനേറ്റർ വി.എസ്. സ്മിനേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഡിസംബർ 12 വരെ നീളുന്ന ഒരാഴ്ചക്കാലം രക്തദാന ക്യാമ്പുകൾ, പ്രഥമ ശുശ്രൂഷ, ഗാർഹിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടക്കും.

Advertisement
Advertisement