'ഗോബ്ലിൻ മോഡ്' ഓക്സ്ഫഡ് വേഡ് ഓഫ് ദി ഇയർ

Wednesday 07 December 2022 2:19 AM IST

ലണ്ടൻ:പൊതുജനാഭിപ്രായത്തിലൂടെ കണ്ടെത്തുന്ന ആദ്യത്തെ ഓക്സ്ഫഡ് വേഡ് ഓഫ് ദി ഇയർ ആയി ഗോബ്ലിൻ മോഡ് എന്ന വാക്ക് തെരഞ്ഞെടുത്തു. സ്വന്തം സന്തോഷത്തിന് മാത്രം വില കല്പിക്കുന്ന, അലസമായ അല്ലെങ്കിൽ അത്യാഗ്രഹമായ പെരുമാറ്റത്തെയാണ് ഈ വാക്ക് അർത്ഥമാക്കുന്നത്.

മൂന്ന് വാക്കുകളിൽ നിന്നാണ് ഈ പദം തെരെഞ്ഞെടുത്തത്. ഗോബ്ബിൻ മോഡിന് ലഭിച്ച 318,956 വോട്ടുകൾ മൊത്തം വോട്ടിന്റെ 93% ആണ്. രണ്ടാം സ്ഥാനം ലഭിച്ച മെറ്റാ വേഴ്സ് എന്ന വാക്കിന് 14,484 വോട്ടുകൾ ലഭിച്ചു. 8,639 വോട്ടുകൾ നേടിയ # ഐ സ്റ്റാൻഡ് വിത്ത് എന്ന വാക്കാണ് മൂന്നാം സ്ഥാനത്ത്.

സാമൂഹിക മാനദണ്ഡങ്ങളെയോ പ്രതീക്ഷകളെയോ നിരാകരിക്കുന്ന വിധത്തിൽ മടിയും അലസതയും അത്യാഗ്രഹത്തോടെയുമുള്ള ഒരു തരം പെരുമാറ്റം എന്നാണ് ഓക്സ്ഫഡ് യുണിവേഴ്സിറ്റി പ്രസ് ഗോബ്ലിൻ മോഡ് എന്ന പദത്തിന് നൽകിയിരിക്കുന്ന നിർവചനം. 2009ൽ ഈ പദം ഓൺലൈനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ മുമ്പുണ്ടായിരുന്ന ജീവിതരീതിയിലേക്ക് മടങ്ങാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ആളുകൾ തിരിച്ചറിഞ്ഞതോടെ ഈ പദത്തിന്റെ ഉപയോഗം വർദ്ധിക്കുകയും അത് ജനകീയമാകുകയും ചെയ്തു.

Advertisement
Advertisement