പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ

Thursday 08 December 2022 12:17 AM IST

അക്ഷയ് കുമാർ ചിത്രത്തിൽ ജാൻവി കപൂർ നായിക അക്ഷയ് കുമാറിനെ നായകനാക്കി അലി അബാസ് സഫർ സംവിധാനം ചെയ്യുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ബോളിവുഡ് ചിത്രത്തിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജ്. കബീർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ കാരക്ടർ പോസ്റ്റ‌ർ പുറത്തിറങ്ങി. ജാൻവി കപൂർ ആണ് നായിക. ടൈഗർ ഷറഫ് ആണ് മറ്റൊരു താരം. ബഡേ മിയാൻ ഛോട്ടേ മിയാന്റെ ചിത്രീകരണം പുരോഗമിക്കുന്നു.അയ്യാ, ഒൗറംഗസേബ് , നാം ശബാന എന്നീ ചിത്രങ്ങൾക്കുശേഷം ബോളിവുഡിൽ പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ സിനിമയാണ് .വഷു ഭഗ്നാക്കി, ജാക്കി ഭഗ്നാക്കി, ഹിമാൻ ഷു കിഷൻ , അലി അബാസ് സഫർ എന്നിവർ ചേർന്നാണ് നിർമ്മാണം. അതേസമയം മലയാള ത്തിൽ കാപ്പ ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം. കടുവയ്ക്കുശേഷം പൃഥ്വിരാജുംസംവിധായകൻ ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപർണ ബാലമുരളി ആണ് നായിക. അപർണ ആദ്യമായി പൃഥ്വിരാജിന്റെ നായികയാവുന്നു എന്ന പ്രത്യേകതയുണ്ട്. ജഗദീഷ്, നന്ദു, അന്ന ബെൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ജി.ആർ. ഇന്ദുഗോപന്റെ രചനയിലാണ് കാപ്പ ഒരുങ്ങുത്.