സംവിധായകൻ ലോറൻസ് ഗാൽബർട്ട്

Thursday 08 December 2022 4:54 AM IST

ആലുവ: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ആലുവ റോസ് നഗർ കണക്കശേരി ലോറൻസ് ഗാൽബർട്ട് (69) നിര്യാതനായി. 1983ൽ പുറത്തിറങ്ങിയ 'നാദം - മറ്റൊരു പ്രണയകാലത്ത്' എന്ന ചിത്രമാണ് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചു. നാല് ചിത്രങ്ങൾക്ക് കലാ സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട്. ഭാര്യ: ആനി. മക്കൾ: ലാൽബിൻ, ലാലി, ശൗരോ. മരുമക്കൾ: ജിനു, ഷിബു.

Advertisement
Advertisement