ഡോ.പുതുശേരി രാമചന്ദ്രൻ സ്മാരക ത്രിദിന സെമിനാർ

Thursday 08 December 2022 8:38 AM IST

തിരുവനന്തപുരം: ഡോ.പുതുശേരി രാമചന്ദ്രന്റെ സ്മരണാർത്ഥം കേരളപഠനവിഭാഗം 'മലയാളത്തിന്റെ വർത്തമാനം' എന്ന പേരിൽ ത്രിദിന ദേശീയസെമിനാർ ഫെബ്രുവരി 20-22 തീയതികളിൽ സംഘടിപ്പിക്കും.കോളേജ് സർവകലാശാലാ വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരത്തിൽ കവിതയ്ക്കും ഗവേഷണപ്രബന്ധത്തിനും പുരസ്‌കാരം നൽകും.10000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ബിരുദബിരുദാനന്തര വിദ്യാർത്ഥികൾക്ക് കവിതാപുരസ്‌കാരത്തിനായി കവിതകൾ അയയ്ക്കാം.പ്രബന്ധമത്സരത്തിന് ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പങ്കെടുക്കാം. 'നവസാങ്കേതികതയും മലയാളത്തിന്റെ സാധ്യതകളും' എന്നതാണ് പ്രബന്ധവിഷയം. കവിതയും പ്രബന്ധവും ജനുവരി 10 നകം പ്രൊഫ.സി.ആർ.പ്രസാദ്, അദ്ധ്യക്ഷൻ, കേരള പഠനവിഭാഗം, കേരളസർവകലാശാല, കാര്യവട്ടം എന്ന വിലാസത്തിൽ ലഭിക്കണം.

Advertisement
Advertisement