മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ,​ ചൂഷണത്തിന് വിധേയമാക്കുന്നവരുടെ നഗ്നചിത്രങ്ങളും വീഡിയോയും രഹസ്യമായി പകർത്തും,​ ഡി വൈ എഫ് ഐ നേതാവിന്റെ ഫോണിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Wednesday 07 December 2022 10:39 PM IST

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ജിനേഷിന്റെ ഫോണിൽ നിന്ന് മുപ്പതോളം സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങളും നഗ്നചിത്രങ്ങളും പൊലീസ് കണ്ടെത്തി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്. മുപ്പതോളം സ്ത്രീകളുമായി ഇയാൾ ലൈംഗികബന്ദം പുലർത്തുന്ന വീഡിയോയും ചിത്രങ്ങളുമാണ് ഫോണിൽ ഉണ്ടായിരുന്നത്. പരാതി നൽകിയ പെൺകുട്ടിയുടെ നഗ്നവിഡിയോയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. വിവാഹിതരും ല്ലാത്തതുമായ യുവതികളാണ് ഇയാളുടെ കെണിയിൽപെട്ടത്. യുവതികളുടെ നഗ്നചിത്രങ്ങളും വീഡിയോയും രഹസ്യമായി പകർത്തി ഐ ഫോണിൽ സൂക്ഷിക്കുകയാണ് പതിവ്. ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇയാൾ ചൂഷണത്തിന് ഇരയാക്കിയിരുന്നത്. ജിനേഷിന്റെ അയൽവാസിയായ സ്ത്രീയും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആറു വർഷം മുമ്പ് തന്റെ ഫോൺ നമ്പർ ജിനേഷ് അശ്ലീല ഗ്രൂപ്പിൽ പങ്കുവച്ചിരുന്നതായി അയൽവാസിയായ സ്ത്രീയും ആരോപണമുന്നയിച്ചിട്ടുണ്ട്. വീട്ടുകാരടക്കം വന്ന് മാപ്പു പറഞ്ഞതോടെയാണ് കേസ് കൊടുക്കാതിരുന്നതെന്നും അവർ പറ‌ഞ്ഞു.

തിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഏഴുപേരെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ജിനേഷ്,​ പ്ലസ്ടു വിദ്യാർത്ഥി എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.തൃശൂർ കോനത്തുവീട് മേത്തല കുന്ദംകുളത്തുള്ള എസ് സുമേജ് (21), മലയം ചിത്തിരയിൽ എ അരുൺ (27)​, മണികണ്ഠൻ വിഴവൂർ വഴുതോടുവിള ഷാജി ഭവനിൽ എസ് അഭിജിത്ത് (20), പൂഴിക്കുന്ന് പൊറ്റവിള വീട്ടിൽ ആർ വിഷ്ണു (20), പെരുകാവ് തൈവിള തുണ്ടുവിള തുറവൂർ വീട്ടിൽ സിബി (20),​ പ്ലാങ്കോട്ടുമുകൾ ലക്ഷ്മി ഭവനിൽ എ അനന്തു(18) എന്നിവരാണ് ജിനേഷിന് പുറമേ അറസ്റ്റിലായത്.മൊബൈൽ ഫോൺ വഴി പരിചയപ്പെട്ടവരിൽ നിന്ന് ലൈംഗിക പീഡനമേറ്റതായാണ് പെൺകുട്ടിയുടെ മൊഴി.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി പെൺകുട്ടിയുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച പൊലീസ് പിടികൂടിയിരുന്നു. പെൺകുട്ടി ബാഗും തുണികളുമായി വീട്ടിൽ നിന്നിറങ്ങിയത് സഹോദരൻ കണ്ടിരുന്നു. സംഭവം മാതാവിനോട് പറയുകയും പഞ്ചായത്ത് അംഗം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി കഴിഞ്ഞ രണ്ടുവർഷമായി നേരിടുന്ന പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് പെൺകുട്ടിയിൽ നിന്നും പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.മ ലയിൻകീഴ് സ്വദേശിയായ 16 കാരൻ പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്‌തോടെ വിളവൂർക്കൽ, മലയം സ്വദേശികളായ മറ്റു ആറുപേർ കൂടി പെൺകുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായും നഗ്ന ചിത്രങ്ങളും വീഡിയോയും പകർത്തിയിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. ഇതേതുടർന്ന് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ മേൽനോട്ടത്തിൽ കാട്ടാക്കട ഡിവൈ എസ്പി അനിൽകുമാർ, മലയിൻകീഴ് എസ്.എച് ഒ ജി പ്രതാപചന്ദ്രൻ എന്നിവരടങ്ങിയ മലയിൻകീഴ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം പങ്കെടുപ്പിച്ച് സ്‌പെഷ്യൽ ടീം ഉണ്ടാക്കി അന്വേഷണ ചുമതല ഏൽപ്പിച്ചു.