'ഓർമ്മക്കൂട്ട് ' സാധന സാമഗ്രി വിതരണം

Thursday 08 December 2022 12:00 AM IST
മെഡിക്കൽ കോളേജിൽ നിന്നും ആശുപത്രികളിലെ സർവീസിൽ നിന്നും വിരമിച്ചവരുടെ കൂട്ടായ്മയായ 'ഓർമ്മക്കൂട്ടിന്റെ' നേതൃത്വത്തിൽ സാധന സാമഗ്രികൾ കൈമാറുന്നു

തൃശൂർ: മെഡിക്കൽ കോളേജിൽ നിന്നും ആശുപത്രികളിലെ സർവീസിൽ നിന്നും വിരമിച്ചവരുടെ കൂട്ടായ്മയായ 'ഓർമ്മക്കൂട്ടിന്റെ' നേതൃത്വത്തിൽ മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിലും, മെഡിക്കൽ കോളേജ് ആശുപത്രിയിലും രോഗികൾക്ക് ആവശ്യമായ സാധന സാമഗ്രികൾ വിതരണം ചെയ്തു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.ഷീല ഉദ്ഘാടനം ചെയ്തു. ഓർമ്മക്കൂട്ട് പ്രസിഡന്റ് സി.ടി ഡേവി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ.നിഷ എം.ദാസ്, നെഞ്ചുരോശുപത്രി ആർ.എം.ഒ ഡോ.നോനം ചെല്ലപ്പൻ എന്നിവർ പ്രിൻസിപ്പാളിൽ നിന്നും സാമഗ്രികൾ ഏറ്റുവാങ്ങി. എം.എ ബിന്ദു, സെക്രട്ടറി വി.എസ്.സേതുമാധവൻ, ട്രഷറർ പി.ആർ രാജേന്ദ്രൻ, ആനന്ദരാജ്, കെ.വേണു, ടി.കെ രാജമ്മ, കെ.എ നജീബ്, സി.പി ജോൺ, എം.എൻ ലീലാമ്മ, പി.കെ സോമൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement