ഉറുദ്ദുവോ അതെന്ത്, പക്ഷെ ഒന്നാമതാണ്.
Friday 09 December 2022 12:22 AM IST
കാഞ്ഞിരപ്പള്ളി . ഉറുദ്ദുവോ, അതെന്ത് സാധനം...കുറച്ചുനാളുകൾക്ക് മുൻപ് ഈ ചോദ്യം ചോദിച്ചിരുന്ന അപർണ ഇന്നലെ വേദി വിട്ടത് ഉറുദ്ദു പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവുമായാണ്. ഉറുദ്ദു എഴുതാനും വായിക്കാനും അപർണയ്ക്ക് അറിയില്ല. അദ്ധ്യാപകരും രക്ഷിതാക്കളും നൽകിയ പിന്തുണയിലാണ് വേദിയിലെത്തിയത്. 11 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർത്ഥിനിയാണ് അപർണ. ലളിതഗാന മത്സരത്തിലും എ ഗ്രേഡുണ്ട്. നന്നായി പാട്ടുപാടുന്ന അപർണയ്ക്ക് ഏത് ഭാഷയും വഴങ്ങുമെന്ന് സ്‌കൂളിലെ അദ്ധ്യാപകരായ റെനി ജോർജിനും സിറ്റർ ഷീലയ്ക്കും മനസിലായി. ഇവരാണ് ഉറുദ്ദു പദ്യം കണ്ടെത്തി അപർണയെ പരിശീലിപ്പിച്ചതും. നെടുംകുന്നം കൊല്ലംപറമ്പിൽ സനിൽകുമാറിന്റെയും സീനയുടെയും മകളാണ്.