സ്നേഹാലയത്തിലേക്ക് കൈനിറയെ സമ്മാനം.

Friday 09 December 2022 1:43 AM IST

കാഞ്ഞിരപ്പള്ളി . സ്നേഹാലയം വീട്ടിലേക്ക് സഹോദരിമാർ എത്തുന്നത് കൈനിറയെ സമ്മാനങ്ങളുമായാണ്. കഥകളി ഹൈസ്കൂൾ വിഭാഗത്തിൽ സാനിയ സുനിൽകുമാറും ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്നേഹ സുനിൽകുമാറും ഒന്നാം സ്ഥാനം നേടി. പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സാനിയ. സംസ്ഥാന സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ ഹാൻഡിക്രാഫ്റ്റ് മെറ്റൽ എൻഗ്രേവിംഗിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. സഹോദരി സ്നേഹ കോട്ടയം സെന്റ് ആൻസ് ഗേൾസ് എച്ച് എസ് എസിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഇരുവരും ആറു വർഷമായി കലാമണ്ഡലം ഭാഗ്യനാഥിന്റെ കീഴിൽ കഥകളി അഭ്യസിക്കുന്നു. ഹയർസെക്കൻഡറി സംഘനൃത്തത്തിൽ സ്നേഹ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം നേടിയിരുന്നു. കേരളനടനത്തിൽ രണ്ടാം സ്ഥാനം. പരുത്തുംപാറ സ്നേഹാലയം വീട്ടിൽ ചിത്രകാരനായ സുനിൽകുമാറിന്റെയും നൃത്താദ്ധ്യാപിക രമ്യയുടെയും മക്കളാണ്. ടാലന്റ്സ് അക്കാഡമി എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുകയാണ് രമ്യ.

Advertisement
Advertisement