ഏഴിലും മോദിത്താമര ; ഗുജറാത്തിൽ ചരിത്രമായി ബി.ജെ.പി ഹിമാചൽ കൈപ്പത്തിക്കുള്ളിൽ, ദേശീയ പാർട്ടിയായി ആം ആദ്മി

Friday 09 December 2022 12:00 AM IST

ന്യൂഡൽഹി: ഗുജറാത്തിൽ ഏഴാംതവണ ബി.ജെ.പി എഴുതിയ വിജയചരിത്രം മോദിപ്രഭാവത്തിന്റെ പകിട്ട് വിളംബരംചെയ്യുന്നതിനൊപ്പം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയുമായി. അതേ സമയം, രാജ്യത്താകെ തകർന്നടിയുന്ന കോൺഗ്രസിന് ഹിമാചൽപ്രദേശിൽ ലഭിച്ച മിന്നുന്ന വിജയം മൃതസഞ്ജീവനിയാണ്. അഞ്ച് സീറ്റും 12% വോട്ടും നേടിഗുജറാത്തിൽ അക്കൗണ്ട് തുറന്നതോടെ ആംആദ്‌മി പാർട്ടി ദേശീയ പാർട്ടി എന്ന അംഗീകാരവും സ്വന്തമാക്കി. ഇന്ത്യയുടെ രാഷ്ട്രീയഭാവിയിലേക്കുള്ള സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ 12ന് തിങ്കളാഴ്‌ച.

ഗുജറാത്തിൽ എതിരാളികളെ നിഷ്പ്രഭരാക്കിയ ബി.ജെ.പി 182 അംഗ നിയമസഭയിൽ 156 സീറ്റിൽ ജയിച്ചു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് 17ൽ ഒതുങ്ങി.

അതേസമയം, ഹിമാചൽ പ്രദേശിൽ കോൺഗ്രസ് 40 സീറ്റിലെ ഗംഭീര വിജയവുമായി ബി. ജെ. പിയിൽ നിന്ന് ഭരണം തിരിച്ചു പിടിച്ചു.

പശ്‌ചിമ ബംഗാളിൽ സി.പി.എമ്മിന്റെ 34 വർഷത്തെ തുടർഭരണത്തിന്റെ റെക്കാർഡ് തിരുത്താനുള്ള അവരസരമാണ് ബി.ജെ.പിക്ക് ഗുജറാത്തിൽ. 1985ൽ മാധവ്‌സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ 149 സീറ്റിന്റെ റെക്കാർഡ് ബി.ജെ.പി തകർത്തു. ഗോധ്ര കലാപത്തിന് ശേഷം നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 2002ൽ നേടിയ 127 സീറ്റ് ആയിരുന്നു ബി.ജെ.പിയുടെ കൂടിയ സ്‌കോർ. 2017ൽ പട്ടേൽ പ്രക്ഷോഭം തിരിച്ചടിയായ സൗരാഷ്‌ട്രയും സൂററ്റ്, ജാംനഗർ തുടങ്ങിയ നഗരങ്ങളും ബി.ജെ.പി തൂത്തുവാരി. ആദിവാസി (27ൽ 26), ന്യൂനപക്ഷ മേഖലകളിലും വിജയക്കൊടി പാറിച്ചു. ഗട്ട‌്ലോഡിയയിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ 1.92 ലക്ഷത്തിൽ പരം വോട്ടിന്റെ വൻ ഭൂരിപക്ഷം നേടി. മുസ്ളീം വോട്ടുകൾ ആംആദ്‌മി പാർട്ടിക്കും അസദുദ്ദീൻ ഓവൈസിയുടെ എ.ഐ.എം.ഐ.എമ്മിനുമിടയിൽ ഭിന്നിക്കപ്പെട്ടത് കോൺഗ്രസിന് തിരിച്ചടിയായി. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗദ്‌വി പരാജയപ്പെട്ടു. 2017ൽ ആകെ 24,918 വോട്ട് മാത്രം നേടിയ എ.എ.പിക്ക് എല്ലാ സീറ്റിലും കെട്ടിവച്ച കാശു നഷ്‌ടമായിരുന്നു

കോൺഗ്രസിനെ തുണച്ച് ഹിമാചൽ

ഹിമാചലിൽ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, ആപ്പിൾ കർഷകർക്കുള്ള പദ്ധതി തുടങ്ങിയ കോൺഗ്രസിന്റെ വാഗ്‌ദാനങ്ങൾ ജനങ്ങൾ സ്വീകരിച്ചു. പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണവും ഫലിച്ചു. ഭരണവിരുദ്ധ തരംഗവും വിമത സാന്നിധ്യവും അഗ്‌നിവീർ പദ്ധതിയോടുള്ള എതിർപ്പും മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ ബി.ജെ.പിയെ 25സീറ്റിൽ ഒതുക്കി. (2017ൽ ബി.ജെ.പി 44, കോൺഗ്രസ് 21).അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ വിധവയും പി.സി.സി അദ്ധ്യക്ഷയുമായ പ്രതിഭാ സിംഗ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി, മുൻ അദ്ധ്യക്ഷൻ സുഖ്‌വീന്ദർ സിംഗ് തുടങ്ങിയവരിൽ ആരെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. രാജസ്ഥാനും ഛത്തീസ്ഗഡിനുമൊപ്പം കോൺഗ്രസ് ഭരണമുള്ള മൂന്നാം സംസ്ഥാനമാകും ഹിമാചൽ.

വോട്ടിംഗ് ശതമാനം:

ഗുജറാത്ത്:

ബി.ജെ.പി: 52% (2017ൽ 49%)

കോൺഗ്രസ്: 27% (2017ൽ 41.4%)

ആം ആദ്മി : 12% (2017ൽ 0.1%)

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 26 സീറ്റിലും ജയിച്ച ബി.ജെ.പി 62.21%വോട്ട് നേടിയിരുന്നു. കോൺഗ്രസിന് 32.11%

ഹിമാചൽ:

ബി.ജെ.പി: 43% (2017ൽ 48.8%)

കോൺഗ്രസ്: 43.9% (2017ൽ 41.7%)

 ഗുജറാത്തിൽ ബി.ജെ.പിയുടെ ഏഴാം തുടർ വിജയം

(മുൻ വിജയങ്ങൾ 1995, 1998, 2002, 2007, 2012, 2017)

 1990ന് (33) ശേഷമുള്ള കോൺഗ്രസിന്റെ റെക്കാഡ് തോൽവി.

 ഹിമാചലിൽ 1985ന് ശേഷം ഒരു പാർട്ടിക്കും തുടർ ഭരണമില്ല.

ജ​ന​ങ്ങ​ൾ​ക്ക് ​ന​ൽ​കി​യ​ ​വാ​ഗ്ദാ​ന​ങ്ങ​ൾ​ ​പു​തി​യ​ ​ഹി​മാ​ച​ൽ​ ​സ​ർ​ക്കാ​ർ​ ​എ​ത്ര​യും​ ​വേ​ഗം​ ​ന​ട​പ്പാ​ക്കും.​ഗു​ജ​റാ​ത്തി​ലെ​ ​ജ​ന​വി​ധി​യെ​ ​വി​ന​യ​ത്തോ​ടെ​ ​സ്വീ​ക​രി​ക്കു​ന്നു. -​രാ​ഹു​ൽ​ ​ഗാ​ന്ധി

​ആം​ ​ആ​ദ്മി​യെ​ ​ദേ​ശീ​യ​ ​പാ​ർ​ട്ടി​ ​പ​ദ​വി​യി​ലെ​ത്തി​ക്കാ​ൻ​ ​സ​ഹാ​യി​ച്ച​ ​ഗു​ജ​റാ​ത്തി​ലെ​ ​വോ​ട്ട​ർ​മാ​രെ​ ​അ​ഭി​ന​ന്ദി​ക്കു​ന്നു.​ ​ -​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാൾ

ഗുജറാത്തി​ൽ ​ 2024​ന്റെ​ ​ചൂ​ണ്ടു​വി​രൽ

കെ.​പി.​രാ​ജീ​വൻ ന്യൂ​ഡ​ൽ​ഹി​:​ ​ഹി​മാ​ച​ൽ​ ​കൈ​വി​ട്ട​ ​ക്ഷീ​ണ​ത്തി​ലും,​ 2024​ ​ലെ​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​ ​നേ​രി​ടാ​നു​ള്ള​ ​ഊ​ർ​ജ്ജ​മാ​ണ് ​ഗു​ജ​റാ​ത്തി​ലെ​ ​ഉ​ജ്ജ്വ​ല​ ​വി​ജ​യം​ ​ബി.​ജെ.​പി​ക്ക് ​ന​ൽ​കു​ന്ന​ത്.​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​ജ​ന​പ്രീ​തി​യി​ൽ​ ​ഒ​രു​ ​ഇ​ടി​വും​ ​ത​ട്ടി​യി​ട്ടി​ല്ലെ​ന്നും​ ​ഫ​ലം​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​പൊ​തു​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ ​മു​മ്പു​ള്ള​ ​ടെ​സ്റ്റി​ൽ​ ​വി​ജ​യം​ ​ഉ​റ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും​ ​അ​ത് ​എ​ത്ര​ത്തോ​ളം​ ​വ​ർ​ണാ​ഭ​മാ​കു​മെ​ന്ന​ ​ആ​ശ​ങ്ക​ ​പാ​ർ​ട്ടി​ക്കു​ണ്ടാ​യി​രു​ന്നു.​ 156​ ​സീ​റ്റോ​ടെ​ ​ച​രി​ത്ര​ ​മു​ന്നേ​റ്റം​ ​ന​ട​ത്തി​യ​ ​പാ​ർ​ട്ടി​ക്ക് ​ഇ​നി​ ​വ​ർ​ദ്ധി​ത​ ​വീ​ര്യ​ത്തോ​ടെ​ ​മു​ന്നോ​ട്ടു​ ​പോ​കാം. ആ​റ് ​ത​വ​ണ​ ​തു​ട​ർ​ച്ച​യാ​യി​ ​ബി.​ജെ.​പി​ ​ഭ​രി​ച്ച​ ​ഗു​ജ​റാ​ത്തി​ൽ​ ​ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​രം​ ​ഉ​ണ്ടാ​കു​മോ​യെ​ന്നും​ ​ഇ​ത്ത​വ​ണ​ ​ബി.​ജെ.​പി​ ​നേ​തൃ​ത്വം​ ​സം​ശ​യി​ച്ചു.​ ​എ​ന്നാ​ൽ​ ​മു​സ്ളിം,​ ​പ​ട്ടി​ക​ജാ​തി​ ​ബെ​ൽ​റ്റി​ലു​ൾ​പ്പെ​ടെ​ ​പാ​ർ​ട്ടി​യു​ടെ​ ​ക​ണ​ക്കു​കൂ​ട്ട​ലി​നും​ ​മേ​ലേ​ ​സീ​റ്റു​ക​ൾ​ ​തൂ​ത്തു​വാ​രി. ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​ബി.​ജെ.​പി​ക്ക് ​പു​തി​യ​ ​വെ​ല്ലു​വി​ളി​യാ​യി​ ​മാ​റു​ന്ന​ ​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​ ​അ​ഞ്ച് ​സീ​റ്റോ​ടെ​ ​അ​ക്കൗ​ണ്ട് ​തു​റ​ന്നെ​ങ്കി​ലും​ ​വോ​ട്ട് ​ചോ​ർ​ന്ന​ത് ​കോ​ൺ​ഗ്ര​സി​നാ​ണെ​ന്ന​തും​ ​പാ​ർ​ട്ടി​ക്ക് ​ആ​ശ്വ​സി​ക്കാ​ൻ​ ​വ​ക​യാ​യി.​ ​മാ​ത്ര​മ​ല്ല​ ​ബി.​ജെ.​പി​ ​വോ​ട്ട് ​വ​ർ​ദ്ധി​ക്കു​ക​യും​ ​ചെ​യ്തു.​ ​ബി.​ജെ.​പി​ ​വി​രു​ദ്ധ​ ​വോ​ട്ടു​ക​ൾ​ ​ഭി​ന്നി​ച്ചു​ ​പോ​കു​ന്ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ 2024​ ​ൽ​ ​ക​രു​ത്തോ​ടെ​ ​മു​ന്നോ​ട്ടു​ ​പോ​കാ​നാ​കു​മെ​ന്ന​താ​ണ് ​ഗു​ജ​റാ​ത്തി​ലെ​ ​വി​ജ​യം​ ​പാ​ർ​ട്ടി​ക്ക് ​ന​ൽ​കു​ന്ന​ ​പ്ര​ചോ​ദ​നം. ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​യു.​പി​യി​ലെ​ ​രാം​പൂ​ർ,​ ​ബീ​ഹാ​റി​ലെ​ ​കു​ർ​ഹാ​നി​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​വി​ജ​യ​വും​ ​ബി.​ജെ.​പി​ക്ക് ​ബ​ലം​ ​പ​ക​രു​ക​യാ​ണ്.​ ​നി​തീ​ഷും​ ​തേ​ജ​സ്വി​ ​പ്ര​സാ​ദ് ​യാ​ദ​വും​ ​ഒ​ന്നി​ച്ച് ​പൊ​തു​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​നി​റു​ത്തി​യി​ട്ടും​ ​ബി.​ജെ.​പി​ക്ക് ​കു​ർ​ഹാനി​ ​മ​ണ്ഡ​ല​ത്തി​ൽ​ ​വി​ജ​യി​ക്കാ​നാ​യി.​ ​യു​ ​പി​യി​ൽ​ 1980​ക​ൾ​ക്ക് ​ശേ​ഷം​ ​എ​സ്.​ ​പി​ ​നേ​താ​വ് ​അ​സം​ ​ഖാ​നോ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ബ​ന്ധു​ക്ക​ളോ​ ​മാ​ത്രം​ ​ജ​യി​ച്ചി​രു​ന്ന​ ​രാം​പൂ​ർ​ ​സീ​റ്റും​ ​പി​ടി​ച്ചെ​ടു​ത്തു. ഉ​ന്ന​ത​ ​നേ​തൃ​ത്വ​ത്തി​നു​ ​പോ​ലും​ ​ഇ​ട​പെ​ടാ​ൻ​ ​പ​രി​മി​തി​ക​ളു​ണ്ടാ​യി​രു​ന്ന​ ​ഗ്രൂ​പ്പു​പോ​ര് ​ശ​മി​പ്പി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​താ​ണ് ​ഹി​മാ​ച​ലി​ൽ​ ​തി​രി​ച്ച​ടി​ച്ച​തെ​ന്ന് ​ബി.​ജെ.​പി​ ​സ​മ്മ​തി​ക്കു​ന്നു.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​അ​യോ​ദ്ധ്യ​ ​ക്ഷേ​ത്രം​ ​തു​റ​ന്നു​ ​കൊ​ടു​ക്കു​ക​യും​ ​ഏ​ക​ ​സി​വി​ൽ​ ​കോ​ഡ് ​പോ​ലു​ള്ള​ ​ന​യ​പ​രി​പാ​ടി​ക​ൾ​ക്ക് ​രൂ​പം​ ​ന​ൽ​കു​ക​യും​ ​ചെ​യ്ത​ ​ശേ​ഷ​മാ​വും​ ​പാ​ർ​ട്ടി​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​നേ​രി​ടു​ക.​ ​ഇ​തും​ ​മോ​ദി​ ​പ്ര​ഭാ​വ​വും​ ​ചേ​രു​മ്പോ​ൾ​ ​ഉ​ജ്ജ്വ​ല​ ​മു​ന്നേ​റ്റം​ ​ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​മെ​ന്നും​ ​ബി.​ജെ.​പി​ ​ക​ണ​ക്കു​കൂ​ട്ടു​ന്നു.

രാ​ജ്യ​ത്തി​നു​ ​മു​ന്നി​ൽ​ ​വെ​ല്ലു​വി​ളി​ക​ൾ​ ​ഉ​യ​രു​മ്പോ​ഴെ​ല്ലാം​ ​ജ​ന​ങ്ങ​ൾ​ ​ബി.​ജെ.​പി​യി​ൽ​ ​വി​ശ്വാ​സം​ ​അ​ർ​പ്പി​ക്കു​ന്നു​വെ​ന്ന് ​ഗു​ജ​റാ​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​വി​ക​സി​ത​ ​ഇ​ന്ത്യ​ ​എ​ന്ന​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​ആ​ഗ്ര​ഹം​ ​എ​ത്ര​ത്തോ​ളം​ ​ശ​ക്ത​മാ​ണെ​ന്നും​ ​ഗു​ജ​റാ​ത്ത് ​ഫ​ലം​ ​തെ​ളി​യിച്ചു. -​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി