തോപ്പിൽഭാസി അനുസ്മരണം
Friday 09 December 2022 1:21 AM IST
ആലപ്പുഴ: തോപ്പിൽ ഭാസിയുടെ മുപ്പതാമത് ചരമദിനത്തോടനുബന്ധിച്ച് വള്ളികുന്നത്ത് നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം കെ.ചന്ദ്രനുണ്ണിത്താൻ, കെ.പി.എ.സി സെക്രട്ടറി എ .ഷാജഹാൻ, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കെ.എസ്.രവി, മണ്ഡലം സെക്രട്ടറി എം.മുഹമ്മദാലി, അസിസ്റ്റന്റ് സെക്രട്ടറി ബി.അനിൽകുമാർ, ജില്ലാ കൗൺസിൽ അംഗങ്ങളായ എൻ.രവീന്ദ്രൻ, ജി. സോഹൻ, ഡി.രോഹിണി എന്നിവർ സംസാരിച്ചു.