കെ.എസ്.കെ.ടി.യു വില്ലേജ് ഓഫീസ് ധർണ്ണ

Friday 09 December 2022 1:23 AM IST
കെ.എസ്.കെ.ടി.യു മാന്നാർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുരട്ടിശ്ശേരി വിലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ : തണ്ണീർത്തട നീർത്തട നിയമ ലംഘനങ്ങൾക്കെതിരെ റവന്യൂ വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു മാന്നാർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുരട്ടിശ്ശേരി വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.എം അശോകൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരൻ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൻ.സുധാമണി, ജില്ലാ വൈസ് പ്രസിഡന്റ് കെ.നാരായണപിള്ള, ടി.ജി മനോജ്, എം.തങ്കപ്പൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement