നൃത്ത സംഗീത പരിപാടി

Friday 09 December 2022 6:29 AM IST

ഉള്ളൂർ:എസ്.എ.ടി ആശുപത്രിയിലെ ജീവനക്കാരുടെ കലാ സംഘടനയായ സാരംഗിലെ പ്രവർത്തകർ പത്തനാപുരത്തെ ഗാന്ധി ഭവൻ ഇന്റർ നാഷണൽ ട്രസ്റ്റ് സന്ദർശിച്ച് അന്തേവാസികൾക്കായി നൃത്ത സംഗീത പരിപാടി അവതരിപ്പിച്ചു.സന്നദ്ധ സേവനത്തിനായുള്ള സാരംഗിന്റെ ഉപഹാരം സെക്രട്ടറി സുധകുമാരി ഗാന്ധി ഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജന് സമ്മാനിച്ചു.കലാ പരിപാടികൾക്ക് സാരംഗിന്റെ പ്രോഗ്രാം കോ ഓഡിനേറ്റർ ജോയ്.സി.പള്ളിത്തറ,ജോയിന്റ് സെക്രട്ടറി അമല സുദേവ് എന്നിവർ നേത്യത്വം നൽകി.