സൗജന്യ അലർജി ചികിത്സ

Friday 09 December 2022 6:31 AM IST

തിരുവനന്തപുരം : സിമെന്റ്, പെയിന്റ് മുതലായ വസ്തുക്കളുമായുള്ള ഇടപഴകൽ കാരണം ശരീരത്തിലുണ്ടാവുന്ന ചൊറിച്ചിൽ,ചുവന്ന നിറം,കുരുക്കൾ തുടങ്ങിയ ഒരു വർഷത്തിൽ അധികം ആകാത്ത അലർജി സംബന്ധമായ ലക്ഷണങ്ങളുള്ള,18 മുതൽ 70 വയസുവരെയുള്ളവർക്ക് പൂജപ്പുര ഗവൺമെന്റ് ആയുർവേദ പഞ്ചകർമ്മ ആശുപത്രി ഒ.പി മൂന്നിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ 1 വരെ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണ്.ഫോൺ.9947338652.