മഹിളാ ബാബുവിന്റെ പുസ്തകങ്ങളുടെ പ്രകാശനം ഇന്ന്

Friday 09 December 2022 6:35 AM IST

തിരുവനന്തപുരം: മഹിളാ ബാബു രചിച്ച 'ശ്രീനാരായണ ഗുരുദേവൻ', 'ശബരിമല ശ്രീ അയ്യപ്പൻ' എന്നീ കൃതികളുടെ പ്രകാശനം ഇന്ന് വൈകിട്ട് 4ന് പ്രസ്ക്ലബിൽ നടക്കും. പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ എന്നിവർ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ്.ഹനീഫാ റാവുത്തർ അദ്ധ്യക്ഷനാകും. ഡോ.പല്പു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബു, ഗവ.മുൻ സ്പെഷ്യൽ സെക്രട്ടറി കെ.സുദർശനൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. ഡോ.സി.ഉദയകല, സുധീർ ചടയമംഗലം, ഡോ.രാജേന്ദ്രൻ പിള്ള, ജയൻ സി.നായർ, പാലോട് വാസുദേവൻ നായർ,ഡോ.രമാ ഹരിദാസ്, ഉഷാ എസ്.നായർ, മഹിളാ ബാബു എന്നിവർ സംസാരിക്കും. മല്ലികാ വേണു കുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കവിയരങ്ങ് എൻ.ആർ.സി.നായർ പരശുവയ്ക്കൽ ഉദ്ഘാടനം ചെയ്യും. പ്രമുഖ കവികൾ പങ്കെടുക്കും.

Advertisement
Advertisement