ഇതൊരു  ആവശ്യമില്ലാത്ത  വിവാദം; ഉണ്ണിമുകുന്ദൻ പറ്റിച്ചെന്ന ബാലയുടെ ആരോപണത്തിനെതിരെ മിഥുൻ  രമേശ്

Friday 09 December 2022 3:58 PM IST

ഉണ്ണി മുകുന്ദൻ നിർമിച്ച 'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയുടെ അണിയറ പ്രവ‌ർത്തകർക്ക് പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണത്തിൽ പ്രതികരണവുമായി നടൻ മിഥുൻ രമേശ് രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകൻ അനൂപ് പന്തളം സംഭവത്തിൽ പ്രതികരിച്ച് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന്റെ കമന്റിലൂടെയാണ് മിഥുൻ പ്രതികരണം അറിയിച്ചത്.

'നമ്മളെല്ലാരും ഒന്നിച്ചു ഒരു നല്ല സിനിമ വന്നതിന്റെ സന്തേഷത്തിൽ നിൽക്കുമ്പോൾ ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി' എന്നായിരുന്നു മിഥുന്റെ പ്രതികരണം.

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ച തനിക്കും അതിനു പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു നടൻ ബാല രംഗത്ത് വന്നത്. സിനിമയിലെ സംവിധായകൻ അനൂപ് പന്തളത്തിനും പ്രതിഫലം നൽകിയില്ലെന്നും ആരോപണം ഉണ്ടായിരുന്നു. എന്നാൽ തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും മറ്റു ടെക്നിഷ്യൻസിനും അവരുടെ പ്രതിഫലം കൊടുത്തതായി ആണ് അറിവെന്നും ഫേസ്ബുക്കിൽ അനൂപ് കുറിച്ചിരുന്നു.

Advertisement
Advertisement