ളാക്കാട്ടൂരിനാണോടാ കളി.
Saturday 10 December 2022 12:12 AM IST
കാഞ്ഞിരപ്പള്ളി . ളാക്കാട്ടൂരിന്റെ കുട്ടികള്‍ മാസാണ്. തുടര്‍ച്ചയായ 21-ാം തവണയും എച്ച് എസ് എസ് വിഭാഗത്തിൽ കപ്പുയർത്തിയാണ് കലോത്സവ നഗരിയിൽ നിന്ന് അവർ മടങ്ങുന്നത്. സ്‌കൂള്‍ തലത്തില്‍ ഓവറാള്‍ കീരീടം ആരംഭിച്ചത് മുതല്‍ ളാക്കാട്ടൂര്‍ എം ജി എം എന്‍ എസ് എസ് എച്ച് എസ് എസിനാണ് കിരീടം. 269 പോയിന്റ് നേടി റവന്യു ജില്ലാ കലോത്സവത്തിലും 144 പോയിന്റുമായി എച്ച് എസ് എസ് വിഭാഗത്തിലും ളാക്കാട്ടൂര്‍ സ്‌കൂള്‍ ഒന്നാം സ്ഥാനത്തെത്തി. സ്‌കൂളിലെ 162 വിദ്യാര്‍ത്ഥികള്‍ 89 ഇനങ്ങളിലായി ഇത്തവണ മത്സരിച്ചു. സംഘഗാനം, പൂരക്കളി, ദേശഭക്തിഗാനം, തിരുവാതിര തുടങ്ങിയ മത്സരങ്ങളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം ളാക്കാട്ടൂരിനാണ്. സ്‌കൂള്‍ പി ടി എയുടെയും നാട്ടുകാരുടെയും സാഹയത്തോടെയാണ് വിദ്യാര്‍ത്ഥികളെ മത്സരത്തിനെത്തിച്ചതെന്ന് പ്രിന്‍സിപ്പല്‍ കെ കെ ഗോപകുമാര്‍ പറഞ്ഞു.