വിശ്വസിച്ചതിന് ബാലയെ ചതിച്ചു, വെളിപ്പെടുത്തി എലിസബത്ത്
ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ അണിയറ പ്രവർത്തകർ ബാലയെ പ്രതിഫലം നൽകാതെ പറ്റിച്ചുവെന്ന് ഭാര്യ എലിസബത്ത്. അവർ കബളിപ്പിക്കുമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നു . അഡ്വാൻസ് വാങ്ങിയിട്ടുവേണം അഭിനയിക്കാൻ എന്ന തന്റെ വാക്കുകേൾക്കാതെയാണ് ബാല ചിത്രത്തിൽ അഭിനയിച്ചത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സമയത്തും പ്രതിഫലം പിന്നീട് തന്നാൽ മതി, തിരക്ക് പിടിക്കേണ്ട എന്ന് അവരോട് പറഞ്ഞിരുന്നു. ഡബ്ബിംഗ് സമയത്തും ചോദിച്ചു. അവിടെവച്ചാണ് ലൈൻ പ്രൊഡ്യൂസർ വിനോദ് മംഗലത്തുമായി വഴക്ക് ഉണ്ടാവുന്നത്. അങ്ങനെ ഡബ്ബിംഗിന് പോകാതെയിരുന്നു. പക്ഷേ സിനിമയല്ലേ. ദൈവമല്ലേ എന്നുപറഞ്ഞ് ഡബ്ബിംഗ് പൂർത്തിയാക്കി കൊടുത്തു. എല്ലാവരെയും വിശ്വാസമായതിനാൽ ഒരു എഗ്രിമെന്റും ഇല്ലാതെയാണ് അഭിനയിക്കാൻ പോയത്. അതിന്റെ ശിക്ഷ ലഭിച്ചു.എലിസബത്ത് പറഞ്ഞു.എലിസബത്തിന്റെ പിതാവിനെ ഡബ്ബിംഗ് സ്റ്റുഡിയോയിൽനിന്ന് ഇറക്കി വിടാൻ ശ്രമം നടന്നതായി ബാല ആരോപിച്ചു.