അന്ന് കൂട്ടുകാരിയുടെ, ഇന്ന് തന്റെ ഭർത്താവ്

Saturday 10 December 2022 6:00 AM IST

ഹൻസികയുടെ വിവാഹം വിവാദത്തിൽ

സുഹൈൽ ആദ്യ വിവാഹ വേളയിൽ

തെന്നിന്ത്യൻ സുന്ദരി ഹൻസിക മോത് വാനിയുടെയും മുംബയ് വ്യവസായി സുഹൈൽ ഖതൂരിയുടെയും രാജകീയ വിവാഹം വിവാദത്തിൽ. അടുത്ത കൂട്ടുകാരിയുടെ മുൻ ഭർത്താവിനെ ഹൻസിക വിവാഹം ചെയ്തു എന്നതാണ് പ്രധാന ആരോപണം. സുഹൈലിന്റെ ആദ്യ വിവാഹത്തിൽ ഹൻസിക പങ്കെടുത്തതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. റിങ്കി സജാബ് എന്ന സുഹൈയിലിന്റെ മുൻ ഭാര്യ ഹൻസികയുടെ കൂട്ടുകാരിയായിരുന്നു. ഹൻസികയും സുഹൈയിലും ബിസിനസ് പാർട്ണർമാരായിരുന്നു. ഇവർ തമ്മിൽ വർഷങ്ങളുടെ പരിചയവുമുണ്ട്. അതേസമയം സുഹൈയിലിന്റെ ആദ്യ വിവാഹവും ആർഭാടമായിരുന്നു. ഈ വിവാഹ ചടങ്ങുകളിൽ ഹൻസിക ആയിരുന്നു നിറസാന്നിദ്ധ്യം.രാജസ്ഥാനിലെ ജയ്‌പൂര് കോട്ടയും കൊട്ടാരവും ചേർന്ന മുണ്ടോട്ട പാലസ് ആൻഡ് ഫോർട്ടിലായിരുന്നു ഹൻസികയുടെയും സുഹൈയ്ലിന്റെയും വിവാഹം. ഹൻസികയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം സുഹൈയ്ൽ പ്രകടിപ്പിക്കുന്നതിന്റെ ചിത്രം ഹൻസിക പങ്കുവച്ചിരുന്നു.

സുഹൈലും ഹൻസികയും