സാമ്പത്തിക തർക്കം; ഒരാൾക്ക് കുത്തേറ്റു

Saturday 10 December 2022 1:14 AM IST

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ ഐ.എൻ.ടി.യു.സി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ആലപ്പുഴ പള്ളിപ്പുരയിടം ബീച്ച് വാർഡ് നരേന്ദ്രനാണ് (54) കുത്തേറ്റത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ അറശർകടവ് ആൻഡ്രൂസിനെ (64) സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം. ജോലി സംബന്ധമായ സാമ്പത്തിക പ്രശ്‌നമാണ് തർക്കത്തിൽ കലാശിച്ചതെന്നാണ് സൂചന. സമീപത്തെ കടയിൽ നിന്ന് കത്തിയെടുത്ത് ആൻഡ്രൂസ് നരേന്ദ്രന്റെ വയറ്റിൽ കുത്തുകയായിരുന്നു. ആലപ്പുഴ ടൂറിസം എസ്.ഐ പി.ജയറാമിന്റെ നേതൃത്വത്തിൽ സാഹസികമായാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്.