ടൂർ ഓപ്പറേറ്ററെ പൊലീസ് മർദ്ദിച്ചതായി പരാതി

Saturday 10 December 2022 1:16 AM IST

ആലപ്പുഴ: വിനോദസഞ്ചാരികളുമായെത്തിയ ടൂർ ഓപ്പറേറ്ററെ പൊലീസ് മർദ്ദിച്ചതായി പരാതി. പാലക്കാട് സ്വദേശി ബേസിൽ.പി.ദാസാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. വ്യാഴാഴ്ച്ച രാത്രി 11.45 ഓടെ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം. സ്റ്റാൻഡിന് സമീപത്തെ എ.ടി.എമ്മിന് മുന്നിൽ നിന്ന ബേസിലിനെ പൊലീസുകാർ ലാത്തികൊണ്ട് അടിക്കുകയും, തെറി വിളിക്കുകയും ചെയ്തുവെന്നാണ് പരാതി. ഫിനിഷിംഗ് പോയിന്റിൽ പാർക്ക് ചെയ്ത വാഹനം പാർക്കിംഗിൽ ലോക്കായതിനാൽ എടുക്കാൻ സാധിച്ചില്ലെന്നും, ഭക്ഷണം കഴിച്ച ശേഷം പണം എടുക്കുന്നതിനാണ് എ.ടി.എമ്മിൽ വന്നതെന്ന് പറഞ്ഞിട്ടും മർദ്ദിക്കുകയായിരുന്നുവെന്നാണ് ബേസിലിൽ പറയുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ പരാതി നൽകിയത് കൂടാതെ മുഖ്യമന്ത്രി, ജില്ലാ കളക്ടർ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി അയച്ചു.