സ്വ‌ർണ ബിക്കിനിയിൽ ദീപിക ,​ പത്താനിലെ നടിയുടെ ലുക്ക് പുറത്ത് വിട്ട് ഷാരൂഖ് ഖാൻ

Friday 09 December 2022 8:24 PM IST

മുംബയ് : ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്താൻ. 2023 ജനുവരി 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ബേഷാരം രംഗ് എന്ന ഗാനത്തിന്റെ വീഡിയോ ഡിസംബർ 12ന് പുറത്തിറങ്ങും. ഗാനത്തിൽ നടി ദീപിക പദുക്കോണിന്റെ ലുക്കും പുറത്തുവന്നു. ഷാരൂഖ് ഖാൻ ട്വിറ്ററിലൂടെ ദീപികയുടെ പോസ്റ്റർ പങ്കു വച്ചത്. സ്വർണനിറത്തിവുള്ള ബിക്കിനിയിലാണ് ഗാനത്തിൽ നടി എത്തുന്നത്.

ഹിന്ദി ,​ തെലുങ്ക്,​ തമിഴ് ഭാഷകളിൽ പുറത്തിറങ്ങുന്ന പത്താൻ സംവിധാനം ചെയ്യുന്നത് സിദ്ധാർത്ഥ് ആനന്ദാണ്. ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്,​ ദീപിക പദുക്കോൺ,​ ഡിംപിൾ കപാഡിയ,​ ഷാജി ചൗധരി,​ ഗൗതം ,​ അശുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. തിയേറ്റർ റിലിസായി എത്തുന്ന പത്താന്റെ ഡിജിറ്റൽ റൈറ്റ്സ് ആമസോൺ പ്രൈം റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയിരപന്നു. 200 കോടിയിലേറെ രൂപയ്ക്കാണ് റൈറ്റ്സ് വിറ്റുപോയതെന്നാണ് റിപ്പോർട്ട്.

Advertisement
Advertisement