ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ

Saturday 10 December 2022 1:25 AM IST

കൂത്തുപറമ്പ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് മൊബൈലിൽ നിരന്തരം അശ്ലീലം പറഞ്ഞ ഡി.വൈ.എഫ് ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ കണ്ണവം മേഖല ട്രഷററായ കെ.കെ.വിഷ്ണുവിനെയാണ് കണ്ണവം പൊലീസ് അറസ്റ്റുചെയ്തത്.

സ്ഥിരമായി ഇയാൾ മകളെ മൊബൈൽ ഫോണിൽ വിളിക്കുന്നത് ശ്രദ്ധയിൽ പെട്ട രക്ഷിതാക്കൾ കുട്ടിയോട് കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. അശ്ലീല കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് മനസിലായതോടെ രക്ഷിതാക്കൾ കണ്ണവം പൊലീസിൽ പരാതി നൽകുകയായിരുന്നു . തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ യുവാവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.