മാല മോഷണം: തമിഴ്‌നാട്ടുകാരായ നാല് സ്ത്രീകൾ അറസ്റ്റിൽ

Saturday 10 December 2022 1:55 AM IST

തൃപ്രയാർ: ഏകാദശി ദിവസം പ്രായമായ സ്ത്രീകളുടെ സ്വർണമാല മോഷ്ടിച്ച കേസിൽ തമിഴ്‌നാട് സ്വദേശികളായ നാല് സ്ത്രീകളെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. അംബിക, ലക്ഷ്മി, അനിത, സന്ധ്യ എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. 14 പവൻ സ്വർണമാണ് തൃപ്രയാർ എകാദശി ദിവസം ഇവർ മോഷ്ടിച്ചത്.

ഉത്സവങ്ങളിലും തിരക്കുള്ള സ്ഥലങ്ങളിലും സംഘമായെത്തി തിരക്കുണ്ടാക്കി മാല കവർന്നെടുത്ത് മുങ്ങുന്നതാണ് ഇവരുടെ രീതി. വലപ്പാട് സി.ഐ: കെ.എസ്. സുശാന്ത്, എസ്‌.ഐ. ടോണി ജെ. മറ്റം, എ.എസ്‌.ഐ: ഉണ്ണി, സി.പി.ഒമാരായ സന്തോഷ്, ദിപീഷ്, രജീഷ്, അഭിലാഷ്, സനില, ജോയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ക്ഷേത്രത്തിനകത്തും പുറത്തും സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറ പരിശോധിച്ചാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.