അപ്രന്റിസ്ഷിപ്പ് മേള 12ന്

Friday 09 December 2022 9:26 PM IST

തൃശൂർ: കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിൽ വകുപ്പും ചേർന്ന് 12ന് രാവിലെ 9.30 ന് ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ അപ്രന്റിസ്ഷിപ്പ് മേള നടത്തുന്നു. തൃശൂർ ആർ.ഐ സെന്ററിന്റെ നേതൃത്വത്തിലുള്ള മേളയിൽ കേന്ദ്ര സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ പങ്കെടുക്കും. എൻജിനീയറിംഗ്/നോൺ എൻജിനീയറിംഗ് ട്രേഡുകളിൽ ഐ.ടി.ഐ. നേടിയവർക്ക് പങ്കെടുക്കാം. എസ്.എസ്.എൽ.സി പാസായവർക്ക് ഓഫ്‌സെറ്റ് മെഷീൻ മൈൻഡർ കോഴ്‌സിൽ ചേരാം. പരിപാടി കളക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്യും. വ്യവസായ വാണിജ്യ വകുപ്പിന്റെ തൊഴിൽ സംരംഭക പദ്ധതികൾ, ഗ്രാമീണ വ്യവസായങ്ങൾ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ഉപജില്ല വ്യവസായ ഓഫീസർ കെ.പി. അജിത് കുമാർ സംസാരിക്കും. www.apprenticeshipindia.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0487 2365122.