മിസ്റ്റർ തൃശൂർ ശരീര സൗന്ദര്യ മത്സരം

Friday 09 December 2022 10:01 PM IST

തൃശൂർ: മിസ്റ്റർ തൃശൂർ ശരീര സൗന്ദര്യ മത്സരം അർജ്ജുന അവാർഡ് ജേതാവ് ടി.വി.പോളി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 50 ഓളം ക്ലബ്ബുകളിൽ നിന്നായി സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 250 ഓളംപേർ പങ്കെടുത്തു. മത്സരത്തിൽ സബ്ജൂനിയർ മിസ്റ്റർ തൃശൂരായി മുഹമ്മദ് ഷമീർ (ലൈഫ് ഗാർഡ്), ജൂനിയർ മിസ്റ്റർ തൃശൂരായി നസറുദ്ദീൻ വി.എ. (ടീം സ്പാർട്ടൻ), സീനിയർ മിസ്റ്റർ തൃശൂരായി ഉണ്ണിക്കൃഷ്ണൻ ഇ. (മസ്‌ക്കൽ ക്രാഫ്റ്റ് ഫിറ്റനസ് പോലൂക്കര, തൃശൂർ), മാസ്റ്റേഴ്‌സ് വിഭാഗത്തിൽ അബ്ദുൾ സലീം (മൈ ജിം), മെൻ സ്‌പോർട്‌സ് ഫിസിക് എവിൻ ചിറയത്ത് (മസിൽ പോയിന്റ്), വുമൺ സ്‌പോർട്‌സ് ഫിസിക്കായി അഭിരാമി (മാർവൽ ജിം) എന്നിവരെയും തെരഞ്ഞെടുത്തു. സ്പാർട്ടൺ ജിം കാളത്തോട് ഓവറാൾ ടീം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫി സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി സമ്മാനിച്ചു.

Advertisement
Advertisement