സംഭരണം കാര്യക്ഷമമാക്കണമെന്ന്

Friday 09 December 2022 10:23 PM IST

തൃശൂർ: ഉൽപാദന ചെലവിൽ ഉണ്ടായിരിക്കുന്ന വൻവർദ്ധനവിന്റെ അടിസ്ഥാനത്തിൽ റബ്ബർ, നാളികേരം, നെല്ല് ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങളുടെ മിനിമം താങ്ങുവില വർദ്ധിപ്പിച്ച്, സംഭരണം കാര്യക്ഷമമാക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ ചൂണ്ടൽ, ബേബി മാത്യു കാവുങ്കൽ, ഡെന്നീസ് കെ.ആന്റണി, അഡ്വ.പി.ഐ.മാത്യു, ജോർജ്ജ് താഴേക്കാടൻ, ബേബി നെല്ലിക്കുഴി, വർഗ്ഗീസ് നീലങ്കാവിൽ, ജൂലിയസ് ആന്റണി, പി.ജെ സേവിയർ, സെബാസ്റ്റ്യൻ മഞ്ഞളി, പി.എസ് ജയരാജ്, വി.സി വിൻസെന്റ്, തോമസ് മായാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.