കൊവിഡ് കാലത്ത് റിക്രൂട്ട്‌മെന്റ് കുറഞ്ഞതിനാൽ, സൈന്യത്തിൽ 1.35 ലക്ഷം ഒഴിവ്

Saturday 10 December 2022 1:35 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​ത്ത് ​മൂ​ന്ന് ​സാ​യു​ധ​ ​സേ​ന​ക​ളി​ലാ​യി​ ​ഓ​ഫീ​സ​ർ,​ ​ജ​വാ​ൻ​ ​ത​സ്‌​തി​ക​ക​ളി​ൽ​ 1.35​ ​ല​ക്ഷം​ ​ഒ​ഴി​വു​ക​ളു​ണ്ടെ​ന്ന് ​കേ​ന്ദ്ര​ ​പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം​ ​പാ​ർ​ല​മെ​ന്റി​ൽ​ ​അ​റി​യി​ച്ചു.​ ​ക​ര​സേ​ന​യി​ൽ​ ​മാ​ത്രം​ 1.18​ ​ല​ക്ഷം​ ​ഒ​ഴി​വു​ണ്ട്.​ ​ഇതിൽ 1,08,685​ ​എണ്ണം ജ​വാ​ന്മാ​രു​ടെ​ ​ഒഴിവാണെ​ന്നും​ ​കേ​ന്ദ്ര​ ​പ്ര​തി​രോ​ധ​ ​സ​ഹ​മ​ന്ത്രി​ ​അ​ജ​യ് ​ഭ​ട്ട് ​ലോ​ക്‌​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു. മൂ​ന്ന് ​സേ​ന​ക​ളി​ലു​മാ​യി​ ​ഓ​രോ​വ​ർ​ഷ​വും​ ​ശ​രാ​ശ​രി​ 60,000​ ​ഒ​ഴി​വു​ണ്ടാ​കു​ന്നു​വെ​ന്നും​ ​അ​തി​ൽ​ ​ഏ​ക​ദേ​ശം​ 50,000​ ​എ​ണ്ണം​ ​ക​ര​സേ​ന​യി​ലാ​ണെ​ന്നും​ ​മ​ന്ത്രി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​കൊ​വി​ഡ് ​സാ​ഹ​ച​ര്യം​ ​കാ​ര​ണം​ ​ര​ണ്ട് ​വ​ർ​ഷ​മാ​യി​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​റാ​ലി​ക​ൾ​ ​താ​ത്കാ​ലി​ക​മാ​യി​ ​നി​റു​ത്തി​വ​ച്ച​താ​ണ് ​ഒ​ഴി​വു​ക​ൾ​ ​കൂ​ടാ​ൻ​ ​കാ​ര​ണം.​ ​ റി​ക്രൂ​ട്ട്‌​മെ​ന്റു​ക​ൾ​ ​പു​നഃ​രാ​രം​ഭി​ക്കു​ന്ന​തോ​ടെ​ ​വ​രും​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ഒ​ഴി​വു​ക​ൾ​ ​നി​ക​ത്ത​പ്പെ​ടു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​അ​തേ​സ​മ​യം​ ​നാ​വി​ക​ ​സേ​ന​യും​ ​വ്യോ​മ​സേ​ന​യും​ 3000​ ​വീ​തം​ ​അ​ഗ്നി​വീ​റു​ക​ൾ​ക്കാ​യി​ ​അ​പേ​ക്ഷ​യും​ ​ക്ഷ​ണി​ച്ചു. ജ​വാ​ന്മാ​രു​ടെ​ ​ത​ല​ത്തി​ലു​ള്ള​ ​എ​ല്ലാ​ ​റി​ക്രൂ​ട്ട്‌​മെ​ന്റു​ക​ളും​ ​അ​ഗ്നി​പ​ഥ് ​പ​ദ്ധ​തി​ക്ക് ​കീ​ഴി​ലാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​വി​വി​ധ​ ​സേ​വ​ന​ങ്ങ​ളു​ടെ​യും​ ​സം​ഘ​ട​ന​ക​ളു​ടെ​യും​ ​മാ​നേ​ജ്‌​മെ​ന്റി​ന് ​കീ​ഴി​ലു​ള്ള​ 45,906​ ​ഏ​ക്ക​ർ​ ​ഭൂ​മി​ ​ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു​ണ്ട്.​ ​ര​ണ്ട് ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ ​പ്ര​തി​രോ​ധ​ ​വ്യോ​മ​പ​രി​ധി​യി​ലെ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളു​ടെ​ ​ന​വീ​ക​ര​ണം​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ത്തി​ട്ടുണ്ട്. ഇ​തി​ന്റെ​ ​ഒ​ന്നാം​ ​ഘ​ട്ട​ത്തി​നാ​യി​ 1,215.35​ ​കോ​ടി​ ​രൂ​പ​യും​ ​ര​ണ്ടാം​ ​ഘ​ട്ട​ത്തി​ന് 1,187.17​ ​കോ​ടി​ ​രൂ​പ​യും​ ​ബ​ഡ്ജ​റ്റി​ൽ​ ​വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

വേണ്ടത് 1,08,685 ജവാന്മാരെ

 കരസേനയിലെ ആകെ ഒഴിവ്- 1.18 ലക്ഷം

 ജവാന്മാരുടെ ഒഴിവ്- 1,08,685

 മൂന്ന് സേനകളിലും ഓരോവർഷവുമുള്ള ഒഴിവ്- 60,000

 ഓരോ വർഷവും കരസേനയിലുള്ള ഒഴിവ്- 50,000  നാവികസേന(സെയിലർമാർ) സെപ്തംബർ 30 വരെയുള്ള ഒഴിവ്- 11,587

 വ്യോമസേന (എയർമാൻ ആൻഡ് നോൺ-കോംബാറ്റന്റ് തസ്‌തികകളിൽ) നവംബർ 1 വരെയുള്ള ഒഴിവ്: 5,819

 കരസേന (ജെ.സി.ഒമാരടക്കം റാങ്കുകളിൽ) ജൂലായ് ഒന്നു വരെയുള്ള ഒഴിവ്: 40000