കൊളീജിയം ശുപാർശകൾ വിഭജിക്കൽ: കേന്ദ്രത്തിന്റെ നടപടിയിൽ സുപ്രീംകോടതിക്ക് ആശങ്ക

Saturday 10 December 2022 1:40 AM IST

ന്യൂഡൽഹി: കൊളീജിയം ശുപാർശകൾ വിഭജിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ജുഡിഷ്യൽ നിയമനങ്ങളിൽ തീരുമാനമെടുക്കുന്നതിലുണ്ടാകുന്ന കാലതാമസത്തിൽ കേന്ദ്രത്തിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി ആശങ്ക രേഖപ്പെടുത്തിയത്.

കൊളീജിയം ശുപാർശയിൽ ചില പേരുകൾ മാത്രം ഒഴിവാക്കുന്നത് ജഡ്ജിമാരുടെ സീനിയോറിട്ടി തടസപ്പെടുത്തുകയാണ്. ഈ പ്രശ്നം പരിഹരിക്കണമെന്നും കോടതി കേന്ദ്രസർക്കാരിനോട് ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ, ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. ചില പേരുകൾ വേഗം അംഗീകരിക്കപ്പെടുന്നു. മറ്റ് ചിലത് മാസങ്ങളോളം കെട്ടിക്കിടക്കുന്നു. പല ഘടകങ്ങളും പരിഗണിച്ചാണ് കൊളീജിയം പേരുകൾ ശുപാർശ ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.

 ​വി​ശ​ദാം​ശം തേ​ടി​യ​ ​ഹ​ർ​ജി​ ​സു​പ്രീം​ ​കോ​ട​തി​ ​ത​ള്ളി

സു​പ്രീം​ ​കോ​ട​തി​ ​കൊ​ളീ​ജി​യം​ ​യോ​ഗ​ത്തി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്കാ​യി​ ​വി​വ​രാ​വ​കാ​ശ​ ​പ്ര​വ​ർ​ത്ത​ക​ ​അ​ഞ്ജ​ലി​ ​ഭ​ര​ദ്വാ​ജ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​സു​പ്രീം​ ​കോ​ട​തി​ ​ത​ള്ളി.​ ​യോ​ഗ​ത്തി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​പ​ര​സ്യ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് ​ജ​സ്റ്റി​സ് ​എം.​ആ​ർ.​ ​ഷാ,​ ​ജ​സ്റ്റി​സ് ​സി.​ടി.​ ​ര​വി​കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.​ ​കൊ​ളീ​ജി​യം​ ​യോ​ഗ​ത്തി​ന്റെ​ ​അ​ന്തി​മ​ ​തീ​രു​മാ​നം​ ​മാ​ത്ര​മേ​ ​പ​ര​സ്യ​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​യൂ.​ ​മു​ൻ​ ​സു​പ്രീം​ ​കോ​ട​തി​ ​ജ​ഡ്ജി​ ​മ​ദ​ൻ​ ​ബി​ ​ലോ​കൂ​റി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ ​തു​ട​ർ​ന്നാ​ണ് ​അ​ഞ്ജ​ലി​ ​ഭ​ര​ദ്വാ​ജ് ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത്. 2018​ ​ഡി​സം​ബ​റി​ൽ​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ളാ​ണ് ​വി​വ​രാ​വ​കാ​ശ​ ​നി​യ​മ​പ്ര​കാ​രം​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​അ​ന്തി​മ​ ​തീ​രു​മാ​നം​ ​മാ​ത്ര​മേ​ ​ജ​നം​ ​അ​റി​യേ​ണ്ട​തു​ള്ളു.​ ​യോ​ഗ​ത്തി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​തെ​ന്തും​ ​പ​ര​സ്യ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നും​ ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​അ​ന്ന​ത്തെ​ ​യോ​ഗ​ത്തി​ൽ​ ​ര​ണ്ട് ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്ജി​മാ​രു​ടെ​ ​കാ​ര്യം​ ​തീ​രു​മാ​നി​ച്ചു​വെ​ന്നും​ ​പി​ന്നീ​ട് ​തീ​രു​മാ​നം​ ​മാ​റ്റു​ക​യു​മാ​യി​രു​ന്നു​വെ​ന്നും​ ​ജ​സ്റ്റി​സ് ​മ​ദ​ൻ​ ​ലോ​കൂ​ർ​ ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.