പൗരവിചാരണ ജാഥ
Saturday 10 December 2022 12:58 AM IST
മുഹമ്മ: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് എൻ. ചിദംബരൻ നയിച്ച പൗരവിചാരണ വാഹന പ്രചാരണ ജാഥ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം ബ്ലോക്കിലെ മാരാരിക്കുളം വടക്ക്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, ആര്യാട് എന്നീ പഞ്ചായത്തുകളിൽ പര്യടനം നടത്തി ഇന്ന് വൈകിട്ട് 7.30ന് കലവൂരിൽ സമാപിക്കും. കണിച്ചുകുളങ്ങര മണ്ഡലം പ്രസിഡന്റ് സി.കെ. ഹരിലാൽ അദ്ധ്യക്ഷനായി. എൻ. ചിദംബരൻ, ഡി. സുഗതൻ, എസ്. ശരത്, എം. രവീന്ദ്രദാസ്, കെ.വി. മേഘനാദൻ, എം.ബി. രാജപ്പക്കുറുപ്പ്, പി. പ്രകാശൻ, എൻ. ഷൈലജ, ഓമനക്കുട്ടിയമ്മ, നവകുമാർ, കിംഗ് കോങ് എന്നിവർ സംസാരിച്ചു.