സ്തീകളെ വെട്ടിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ

Saturday 10 December 2022 1:02 AM IST
ജയേഷ്

കായംകുളം: കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം സഹോദരിമാരെയും അയൽവാസിയെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി കീരിക്കാട് കണ്ണമ്പള്ളി ഭാഗം മുറിയിൽ നടയിൽ വീട്ടിൽ ജയേഷിനെ (ബിജു-40) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കുന്നത്താലുംമൂട് ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തു നിന്നാണ് ബിജുവിനെ പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മൂന്നും നാലും പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ എസ്.ഐ ഉദയകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.