ഇന്ത്യ വൻ ശക്തിയാകുമെന്ന് യു.എസ്
Saturday 10 December 2022 1:15 AM IST
വാഷിംഗ്ടൺ: ഇന്ത്യ യു.എസിന്റെ സഖ്യകക്ഷിയായി മാത്രമാകില്ലെന്നും വൻ ശക്തിയാകുമെന്നും വൈറ്റ് ഹൗസ് ഏഷ്യ കോഓർഡിനേറ്റർ കർട്ട് കാംപ്ബെൽ പറഞ്ഞു.
20 വർഷത്തിനിടെ യു.എസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴമുള്ളതും ശക്തവുമായി. തന്റെ കാഴ്ചപ്പാടിൽ 21ാം നൂറ്റാണ്ടിൽ യു.എസിന്റെ പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധം ഇന്ത്യയുമായുള്ളതാണെന്നും സ്വതന്ത്രവും ശക്തവുമായ രാജ്യമാകാനാണ് ഇന്ത്യ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ - യു.എസ് ബന്ധം ചൈനയെ പറ്റിയുള്ള ഉത്കണ്ഠ കണക്കിലെടുത്ത് നിർമ്മിക്കപ്പെട്ടതല്ല. ഇരുസമൂഹങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയാണത്. യു.എസിലെ ഇന്ത്യൻ സമൂഹത്തിന് ഇതിൽ ശക്തമായ ബന്ധമുണ്ടെന്നും കാംപ്ബെൽ കൂട്ടിച്ചേർത്തു.