ഇൻഡോനേഷ്യൻ ഖനിയിൽ സ്ഫോടനം: 10 മരണം

Saturday 10 December 2022 5:02 AM IST

ജക്കാർത്ത : ഇൻഡോനേഷ്യയിലെ വെസ്റ്റ് സുമാത്ര പ്രവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ പത്ത് തൊഴിലാളികൾ കൊല്ലപ്പെട്ടു. സ്ഫോടനത്തിന് പിന്നാലെ തകർന്ന ഖനിയിൽ 14 പേർ കുടുങ്ങുകയായിരുന്നു. നാല് പേരെ രക്ഷപെടുത്തിയെന്ന് അധികൃതർ അറിയിച്ചു.