ലോകം തിരഞ്ഞ വാക്ക് വേഡിൽ

Saturday 10 December 2022 5:02 AM IST

ന്യൂയോർക്ക് : ആഗോള തലത്തിൽ 2022ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്ക് എന്താണെന്ന് അറിയാമോ ? ' വേഡിൽ " ( Wordle ) ആണത്. വെബ് ബേസ്ഡ് വേഡ് ഗെയിമാണിത്. ഇന്ത്യ വേഴ്സസ് ഇംഗ്ലണ്ട്, യുക്രെയിൻ, ക്വീൻ എലിസബത്ത് എന്നീ വാക്കുകളാണ് തൊട്ടുപിന്നിൽ. അതേ സമയം, ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് ആണ്. കൊവിൻ, ഫിഫ വേൾഡ് കപ്പ് , ഏഷ്യാ കപ്പ്, ഐ.സി.സി ടി20 വേൾഡ് കപ്പ് എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.

Advertisement
Advertisement