ബൈഡന്റെ പ്രസംഗം ഏഷ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യും

Saturday 10 December 2022 5:02 AM IST

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസംഗങ്ങൾ ഹിന്ദിയുൾപ്പെടെയുള്ള ഏഷ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യണമെന്ന് പ്രസിഡൻഷ്യൽ കമ്മിഷൻ വൈറ്റ്‌ഹൗസിനോട് ശുപാർശ ചെയ്തു. ഹിന്ദി, ചൈനീസ്, കൊറിയൻ, വിയറ്റ്‌നാമീസ്, ടാഗലോഗ്, മാൻഡരിൻ ഭാഷകളാണ് കമ്മിഷൻ ശുപാർശ ചെയ്തിരിക്കുന്നത്. യു.എസ് രാഷ്ട്രീയത്തിൽ ഏഷ്യൻ അമേരിക്കൻ വംശജരുടെ സ്വാധീനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.

നിലവിൽ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും പ്രസംഗങ്ങൾ ഇംഗ്ലീഷിൽ മാത്രമാണ് ലഭിക്കുക. പരിമിതമായ ഇംഗ്ലീഷ് പ്രാവീണ്യമുള്ള 25.1 ദശലക്ഷം പേർക്ക് ഇത് പ്രാപ്യമാകണമെന്നില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.

മൂന്ന് മാസത്തിനുള്ളിൽ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും പ്രസംഗങ്ങളുടെ പകർപ്പുകൾ യു.എസിൽ ഇംഗ്ലീഷ് കൂടാതെ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഒന്നിലധികം ഏഷ്യൻ അമേരിക്കൻ, നേറ്റീവ് ഹവായിയൻ, പസഫിക് ഐലൻഡ്സ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യണമെന്നും അവ വൈറ്റ്‌ഹൈസ് വെബ്സൈറ്റിൽ ലഭ്യമാക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു.

Advertisement
Advertisement