ഒറ്റദിനം 126 ലോഡ് കരിങ്കല്ല് : തുറമുഖ നിർമ്മാണം ശരവേഗത്തിൽ
Saturday 10 December 2022 6:31 AM IST
വിഴിഞ്ഞം: ശരവേഗത്തിൽ നിർമ്മാണം പുരോഗമിക്കുന്ന തുറമുഖ നിർമ്മാണ സ്ഥലത്ത് ഇന്നലെ മാത്രമെത്തിയത് 126 ലോഡ് കരിങ്കല്ല്.
മുതലപ്പൊഴിയിൽ നേരത്തെ എത്തിച്ച കല്ലുകളും കടവിള ക്വാറിയിൽ നിന്നുള്ള പാറയുമാണ് കടൽമാർഗം ബാർജുകളിലും കരയിലൂടെ ലോറികളിലുമായി വിഴിഞ്ഞത്തെത്തിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നും സംസ്ഥാനത്തെ മറ്റ് ക്വാറികളിൽ നിന്നുമുള്ള പാറ അടുത്ത ആഴ്ചയോടെ വിഴിഞ്ഞത്തെത്തും. കടലിൽ കല്ലിടുന്നതിനൊപ്പം തന്നെ കരയിൽ കല്ല് ശേഖരിക്കുകയും ചെയ്യുകയാണ്. 500ലധികം തൊഴിലാളികളാണ് ഒരേസമയം ജോലി ചെയ്യുന്നത്. പുലിമുട്ട് നിർമ്മാണം കൂടാതെ ബർത്തിലെ ജോലികളും ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പുലിമുട്ട് നിർമിച്ച ഭാഗത്ത് ഇവയുടെ സംരക്ഷണത്തിനായി അക്രോപോഡുകളും നിരത്തുന്നുണ്ട്.