ട്രേഡ് യൂണിയൻ സമ്മേളനം
Saturday 10 December 2022 9:19 AM IST
തിരുവനന്തപുരം : ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ സമ്മേളനം ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഐക്യത്തിന്റെ വേദിയാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. 16 മുതൽ 20 വരെ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ട്രേഡ് യൂണിയൻ സമ്മേളനം തമ്പാനൂർ ടി.വി.സ്മാരകഹാളി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ,സി.ഐ.ടി.യുസംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഐ.എൻ.ടി.യുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, അദ്ധ്യാപക - സർവീസ് സംഘടന സമരസമിതി ചെയർമാൻ ജയചന്ദ്രൻ കല്ലിങ്കൽ എന്നിവർ പ്രസംഗിച്ചു.എ.ഐ.ടി.യു.സി ജില്ലാപ്രസിഡന്റ് സോളമൻ വെട്ടുകാട് ,സംസ്ഥാന ഭാരവാഹികളായ എം.പിഗോപകുമാർ,എം.ജി രാഹുൽ,പി.വിജയമ്മ, കവിതാരാജൻ എന്നിവർ പങ്കെടുത്തു.