അനന്തപുരി വേദ സമ്മേളനം
തിരുവനന്തപുരം: ഉജ്ജയിൻ ആസ്ഥാനമായുള്ള മഹർഷി സാന്ദിപനി രാഷ്ട്രീയ വേദ വിദ്യാ പ്രതിഷ്ഠാനും പീപ്പിൾ ഫോർ ധർമ്മ ട്രസ്റ്റും സംയുക്തമായി ജനുവരി 5 മുതൽ 8 വരെ നടത്തുന്ന അനന്തപുരി വേദ സമ്മേളനത്തിന്റെ സംഘാടക സമിതി കാര്യാലയം പ്രവർത്തനം തുടങ്ങി.കോട്ടയ്ക്കകം പത്മവിലാസം റോഡിലുള്ള വടക്കേക്കൊട്ടാരം അങ്കണത്തിൽ ഋഗ്വേദാചാര്യൻ വെങ്ങക്കാട് കൃഷ്ണൻ നമ്പൂതിരി,വൈദീക സംരക്ഷണ സമിതി അദ്ധ്യക്ഷൻ നാരായണ മൂർത്തി വാദ്ധ്യാർ,മാധ്വാ സമാജം വാദ്ധ്യാർ വാദിരാജ ഭട്ടർ, നാരായണ വാദ്ധ്യാർ,അയനിക്കാട് സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ ചേർന്ന് കാര്യാലയം ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി വർക്കിംഗ് ചെയർമാൻ എച്ച്.ഗണേഷ്,ജനറൽ കൺവീനർ കെ.പി.മധുസൂദനൻ,സംസ്‌കൃത കോളേജ് പ്രധാനദ്ധ്യാപകൻ പൈതൃകരത്നം ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, രക്ഷാധികാരി ഗോപാൽജി,ഡോ.പ്രദീപ് ജ്യോതി,ഷാജു ശ്രീകണ്‌ഠേശ്വരം,മല്ലികാ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.