മനുഷ്യാവകാശ ദിനാചരണം

Saturday 10 December 2022 9:20 AM IST

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാചരണം ഇന്ന് ഉച്ചയ്ക്ക് 2.30ന് പാളയം അയ്യൻകാളി ഹാളിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് അദ്ധ്യക്ഷത വഹിക്കും.

കമ്മിഷൻ അംഗങ്ങളായ വി.കെ.ബീനാകുമാരി, കെ.ബൈജുനാഥ് എന്നിവർ പ്രഭാഷണം നടത്തും. നിയമവകുപ്പ് സെക്രട്ടറി വി.ഹരി നായർ, ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി എന്നിവർ സംസാരിക്കും.ബാലാവകാശ കമ്മിഷൻ മുൻ അദ്ധ്യക്ഷ ശോഭാ കോശി, മനുഷ്യാവകാശ സംരക്ഷണത്തിൽ ലഹരി ഉയർത്തുന്ന വെല്ലുവിളികളും അതിജീവനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.കമ്മിഷൻ സെക്രട്ടറി എസ്.എച്ച്. ജയകേശൻ സ്വാഗതവും രജിസ്ട്രാർ ജി.എസ്.ആശ നന്ദിയും പറയും. കമ്മിഷൻ നടത്തിയ ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പി.എം.അഖിലശ്രീ ( (സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ്, കണ്ണൂർ) രണ്ടാം സ്ഥാനം നേടിയ എം.സ്‌നേഹാ മോഹൻ (ഗവ. ലാ കോളേജ്, തിരുവനന്തപുരം) മൂന്നാം സ്ഥാനം നേടിയ കെ.ആർ അനിത ( സ്‌കൂൾ ഒഫ് ലീഗൽ തോട്ട്, കോട്ടയം) അലീനാ റോസ് ജോസ് (എറണാകുളം ഗവ.ലാ കോളേജ്) എന്നിവർ ജസ്റ്റിസ് എസ്. മണികുമാറിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും.

Advertisement
Advertisement