കേസരി മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു

Saturday 10 December 2022 9:24 AM IST

തിരുവനന്തപുരം; കേരള പത്രപ്രവർത്തക യൂണിയൻ ആസ്ഥാനമായ കേസരി സ്മാരക മന്ദിരത്തിൽ മാദ്ധ്യമ പ്രവർത്തകർക്കായി മീഡിയ സെന്റർ തുറന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകർക്ക് ഒഴിവ് സമയം ചെലവഴിക്കാനുള്ള പൊതു ഇടമായാണ് കേസരി മീഡിയ സെന്റർ പ്രവർത്തിക്കുന്നത്. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു മുഖ്യാതിഥിയായി .ജില്ലാ പ്രസിഡന്റ്‌ സാനു ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺബാബു,സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം, വൈസ് പ്രസിഡന്റ്‌ ആർ. ജയപ്രസാദ്,ജില്ലാ സെക്രട്ടറി അനുപമ ജി.നായർ തുടങ്ങിയവർ സംസാരിച്ചു.