സ്പെഷ്യൽ സ്പോർട്സ്
Saturday 10 December 2022 9:24 AM IST
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്കായി ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 എ സംഘടിപ്പിക്കുന്ന 'സ്പെഷ്യൽ സ്പോർട്സ് 2022' കായിക മത്സരം നാളെ രാവിലെ 9ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുൻ ഡി.ജി.പി. വിൻസൺ എം.പോൾ ഉദ്ഘാടനം ചെയ്യുമെന്ന് ഡിസ്ട്രിക്ട് ഗവർണർ ലയൺസ് ഇന്റർനാഷണൽ ഡോ.കണ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജയികൾക്കുള്ള സമ്മാനദാനം വൈകിട്ട് 4.30ന് സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ നിർവഹിക്കും.