സ്റ്റീഫൻ ജോർജിന്റെ പാനലിന് വിജയം.

Tuesday 13 December 2022 12:29 AM IST

കോട്ടയം . ക്‌നാനായ മൾട്ടി കോപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ നിലവിലെ ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ ജോർജ് നയിച്ച പാനലിന് വൻ വിജയം. പോൾ ചെയ്ത 1900 വോട്ടുകളിൽ 1400ൽപ്പരം വോട്ടുകൾ നേടിയാണ് പാനൽ വിജയിച്ചത്. ജോയി മുപ്രാപ്പിള്ളിൽ, ബിനോയ് ഇടയാടിയിൽ, ബേബി സൈമൺ മുളവേലിപ്പുറത്ത്, ജയിംസ് തോമസ് മലയപറമ്പിൽ, ജിൽമോൻ ജോൺ മഠത്തിൽ, ജോണി പുത്തൻകണ്ടത്തിൽ, ജോമി ചെറിയാൻ കണ്ടാരപ്പള്ളിൽ, ജോസ് തൊട്ടിയിൽ, ലൂക്കോസ് ജോർജ് പുത്തൻ പുരയ്ക്കൽ, ടോമി വാണിയപ്പുരയിടത്തിൽ, ഷൈജി കുര്യാക്കോസ് ഓട്ടപ്പള്ളിൽ, ഷോണി പി ജേക്കബ് പുത്തൂർ, സൈമൺ. എം സേവ്യർ മണപ്പള്ളിയിൽ, സൈമൺ പി കെ പാഴുകുന്നേൽ, തോമസ് ജോസഫ് മുളക്കൽ, തോമസ് ഫിലിപ്പ് പീടികയിൽ, ടോമി മാത്യു കൊച്ചാനയിൽ എന്നിവരാണ് വിജയിച്ചത്.