പരിശീലന ക്യാമ്പ്
Tuesday 13 December 2022 12:19 AM IST
ആലപ്പുഴ : പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഹയർ സെക്കൻഡറി വിംഗിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻസ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ക്ലബ്ബ് കോ ഓർഡിനേറ്റർമാരായ അദ്ധ്യാപികമാർക്കു വേണ്ടിയുള്ള ത്രിദിന സഹവാസ പരിശീലന ക്യാമ്പ് നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു.
ജീവിത നൈപുണ്യ പരിശീലനം, മാനസികാരോഗ്യം, ആരോഗ്യ ബോധവത്കരണം, ലഹരി വിരുദ്ധ ബോധവത്കരണം, നിയമ ബോധവത്കരണം, കൗൺസിലിംഗ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകൾ നടക്കും. 14ന് ക്യാമ്പ് സമാപിക്കും. ജില്ലാ കോർഡിനേറ്റർ ഡോ.സുനിൽ മാർക്കോസ് അദ്ധ്യക്ഷത വഹിച്ചു. മിനി ജോസഫ്, ഹസീന ബീവി, വരദ കുമാരി, ശിഹാബുദ്ദീൻ, നിഷ ആൻ ജേക്കബ് എന്നിവർ സംസാരിച്ചു.