'ജീവിതാനുഭവങ്ങളെ എഴുത്തുകാർ സത്യസന്ധമായി ആവിഷ്കരിക്കണം'

Tuesday 13 December 2022 12:00 AM IST

വാടാനപ്പിള്ളി: ജീവിതാനുഭവങ്ങളെ സത്യസന്ധമായി ആവിഷ്‌കരിക്കുകയാണ് എഴുത്തുകാർ വേണ്ടതെന്ന് ബ്രിഗേഡിയർ എൻ.എ. സുബ്രഹ്മണ്യൻ. ബാലകൃഷ്ണൻ വെന്നിക്കൽ രചിച്ച 'അരുണാചൽ: മൊമ്പകളുടെ സ്വന്തം നാട്' എന്ന പുസ്തക പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സിസ്റ്റർ ബെലർമൈന്റെ വിരുന്നുകാരൻ എന്ന പുസ്തകത്തിന്റെ പ്രകാശനം കവി അരവിന്ദൻ പണിക്കശ്ശേരി നിർവഹിച്ചു. കാലടി സംസ്‌കൃത സർവകലാശാല മുൻ അദ്ധ്യാപകൻ ഡോ. സി.എസ്. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ക്യാപ്ടൻ ജയവർദ്ധനൻ തളിക്കുളം, കവയിത്രി പങ്കജം പള്ളിയാനെ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഗോപി മാമ്പുള്ളി, പുറനാട്ടുകര സംസ്‌കൃത കോളേജ് അദ്ധ്യാപകൻ പ്രൊഫ. കെ.എൽ. സെബാസ്റ്റ്യൻ എന്നിവർ പുസ്തകാവലോകനം നടത്തി.

കാലടി സംസ്‌കൃത സർവകലാശാല റിസർച്ച് സ്‌കോളർ‌ ജീവൻ വെന്നിക്കൽ, കാവ്യായനം ചെയർമാൻ കെ. ദിനേശ് രാജ, കൺവീനർ ഇ.പി. ഗിരീഷ്, കവി ഇ. ജിനൻ, ബാലകൃഷ്ണൻ വെന്നിക്കൽ എന്നിവർ സംസാരിച്ചു. കാവ്യായനത്തിന്റെ നേത്യത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.