ഗുരുവായൂരിൽ കുചേലദിനം 21 ന്
Tuesday 13 December 2022 12:12 AM IST
ഗുരുവായൂർ: ക്ഷേത്രത്തിൽ ഈ വർഷത്തെ കുചേല ദിനം ഈ മാസം 21ന് ആഘോഷിക്കും. കുചേല ദിനത്തിലെ പ്രത്യേക വഴിപാടായ വിശേഷാൽ അവിൽ നിവേദ്യത്തിനുള്ള ടിക്കറ്റുകളുടെ മുൻകൂർ ബുക്കിംഗ് തുടങ്ങി. ഈ മാസം 18 വരെയുള്ള ദിവസങ്ങളിൽ നേരിട്ടും ഓൺലൈനായും അഡ്വാൻസായി ബുക്ക് ചെയ്യാം. ഒരാൾക്ക് ടിക്കറ്റ് ഒന്നിന് 21 രൂപ നിരക്കിൽ പരമാവധി മൂന്ന് ടിക്കറ്റുകളാണ് (63 രൂപയുടെ) നൽകുക. അഡ്വാൻസ് ബുക്കിംഗ് കഴിഞ്ഞ് ബാക്കി വരുന്ന ടിക്കറ്റുകൾ 20 ന് വൈകിട്ട് അഞ്ച് മുതൽ ക്ഷേത്രം ടിക്കറ്റ് കൗണ്ടറിൽ വിതരണം ചെയ്യും. അവിൽ, പഴം, ശർക്കര തുടങ്ങിയവ ഭക്തജനങ്ങൾ നേരിട്ട് കൊണ്ടുവരുന്നത് നിവേദിച്ച് നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.