കഞ്ചാവുമായി പിടിയിലായി.

Wednesday 14 December 2022 12:00 AM IST

ചങ്ങനാശേരി. 150 പൊതി കഞ്ചാവുമായി യുവാവ് പിടിയിൽ. തൃക്കൊടിത്താനം കുന്നുംപുറം വലിയവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിബിനെ (23) ആണ് ചങ്ങനാശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി പി.പ്രവീണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പൊതി ഒന്നിന് 500 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്. ഇയാളോടൊപ്പം ചേർന്ന് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്ന മറ്റ് മൂന്ന് പേരെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. തൃക്കൊടിത്താനം പായിപ്പാട് ഭാഗത്ത് നിന്നും മാത്രം കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ചങ്ങനാശേരി എക്‌സൈസ് 19 കേസുകളിൽ നിന്നായി 19 പേരെ അറസ്റ്റ് ചെയ്ത് കേസെടുത്തു.