മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ

Wednesday 14 December 2022 1:01 AM IST

തിരുവനന്തപുരം: ക്രിസ്‌മസ്, ന്യൂഇയർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ രാത്രികാല പരിശോധനയിൽ കുടപ്പനക്കുന്ന് ഇരപ്പുകുഴി ഭാഗത്ത് മയക്കുമരുന്ന് ഗുളികകൾ കടത്തുകയായിരുന്ന ഓട്ടോറിക്ഷ പിടികൂടി.വൈ.എം.ആർ ജംഗ്‌ഷനിൽ അപ്പു എന്നുവിളിക്കുന്ന നിഥിനെ (22) അറസ്റ്റ് ചെയ്തു.എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ബി.എൽ.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിഥിനെ പിടികൂടിയത്.ഇരപ്പുകുഴി ഭാഗത്ത്‌ മയക്കുമരുന്ന് ഗുളികകൾ ഉപയോഗിച്ച് വരുന്നവരുടെ വിവരം ശേഖരിക്കുകയാണ്.കൂടുതലും യുവാക്കളാണ് ഗുളികകൾ അനധികൃതമായി ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

Advertisement
Advertisement